പാലക്കാട്: ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാം എന്ന് വലിയച്ഛൻ കെ.ജി. ശശികുമാർ പറഞ്ഞു.മൃതദേഹം കണ്ടെത്തിയ ഭാഗത്ത് കൈവരിക്ക് സമീപം ശ്രീനന്ദ പോയപ്പോൾ മാറാൻ പറഞ്ഞിരുന്നു. ഈ ഭാഗത്തേക്ക് വീണ്ടും പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നും ശശികുമാർ വ്യക്തമാക്കി.
അതേസമയം, തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണകാരമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പലയിടങ്ങളിൽ അസ്ഥി പൊട്ടിയിട്ടുണ്ടന്നും പരിക്കുകൾ വീഴ്ചമൂലമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്ന് കാണാതായത്. വ്യാപക തെരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
