തോന്നിവാസം ചെയ്താ അടിച്ച് പണി തീർക്കും; ബിന്ദു വിനയകുമാറിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ

APRIL 10, 2026, 10:33 PM

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.

മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി.

പാലക്കാട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നൽകിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. 

vachakam
vachakam
vachakam

ശോഭാ സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം ബിന്ദു വിനയകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇരുവർക്കുമിടയിലുള്ള തർക്കം പരസ്യമായത്. പണം നൽകിയതുമായി ബന്ധപ്പെട്ട വിവാദം ബിന്ദു ആസൂത്രണം ചെയ്തതാണെന്നാണ് ശോഭയുടെ പക്ഷം.

എന്നാൽ ഇതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി നേതാക്കൾ തമ്മിലുള്ള ഈ പോര് ബിജെപി ക്യാമ്പിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam