വാട്ട്‌സ്ആപ്പിൽ ഷെഡ്യൂൾ മെസേജ് വരുന്നു; മെസേജുകൾ ഇനി കൃത്യസമയത്ത് എത്തും

FEBRUARY 24, 2026, 3:28 AM

ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഷെഡ്യൂൾ മെസേജ് (Scheduled Messages) ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്. സന്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെക്കാനും നിശ്ചയിച്ച സമയത്ത് അവ താനേ അയക്കാനും സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം.

ജന്മദിനാശംസകൾ, പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലുകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഇതിലൂടെ സാധിക്കും.ഐഫോൺ ഉപഭോക്താക്കൾക്കായുള്ള വാട്ട്‌സ്ആപ്പ് ബീറ്റാ വേർഷനിലാണ് (iOS 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്.

ചാറ്റ് ഇൻഫോ സ്ക്രീനിൽ ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടാകും. സന്ദേശം അയക്കുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും അവയിൽ മാറ്റം വരുത്താനോ (Edit) പൂർണ്ണമായും ഒഴിവാക്കാനോ (Delete) ഉപഭോക്താക്കൾക്ക് സാധിക്കും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് സൂചന.

vachakam
vachakam
vachakam

നിലവിൽ ഐഫോണിൽ ഷോർട്ട്കട്ട് ആപ്പ് വഴിയും ആൻഡ്രോയിഡിൽ തേർഡ് പാർട്ടി ആപ്പുകൾ വഴിയുമാണ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത്. ഇത് പലപ്പോഴും സുരക്ഷാ ഭീഷണികൾക്ക് കാരണമാകാറുണ്ട്. വാട്ട്‌സ്ആപ്പ് തന്നെ ഔദ്യോഗികമായി ഈ ഫീച്ചർ കൊണ്ടുവരുന്നതോടെ കൂടുതൽ സുരക്ഷിതമായി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം.

കൂടാതെ, ഗ്രൂപ്പുകളിൽ പുതുതായി ചേരുന്നവർക്ക് പഴയ 100 സന്ദേശങ്ങൾ വരെ കാണാൻ സാധിക്കുന്ന ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി എന്ന ഫീച്ചറും വാട്ട്‌സ്ആപ്പ് ആഗോളതലത്തിൽ പുറത്തിറക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam