വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസുകൾക്കിടയിൽ പരസ്യങ്ങൾ കാണേണ്ടി വരും. ആഗോളതലത്തിൽ സ്റ്റാറ്റസ് പരസ്യങ്ങളും പ്രൊമോട്ടഡ് ചാനലുകളും അവതരിപ്പിക്കുന്നതായി വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ബിസിനസ് സ്ഥാപനങ്ങൾക്കും ചാനലുകൾക്കും കൂടുതൽ ആളുകളിലേക്ക് എത്താനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റ്‌സ് (Updates) ടാബിലാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക.നമ്മൾ സ്റ്റാറ്റസുകൾ കാണുമ്പോൾ അതിനിടയിൽ പ്രത്യേക ലേബലുകളോടു കൂടി പരസ്യങ്ങൾ വരും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേതു പോലെ ഇവ സ്വൈപ്പ് ചെയ്ത് മാറ്റാൻ സാധിക്കും.പുതിയ ചാനലുകളെ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ ചാനൽ സെക്ഷനിലും പ്രൊമോഷനുകൾ ഉണ്ടാകും.
സ്വകാര്യതയെ ബാധിക്കുമോ?
വ്യക്തിപരമായ ചാറ്റുകളിലോ കോളുകളിലോ പരസ്യങ്ങൾ ഉണ്ടാവില്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിൽക്കുന്നതിനാൽ സന്ദേശങ്ങളുടെ സ്വകാര്യതയ്ക്ക് മാറ്റമുണ്ടാകില്ല. പരസ്യങ്ങൾ അപ്‌ഡേറ്റ്‌സ് ടാബിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
പരസ്യങ്ങൾ ഒഴിവാക്കാൻ സബ്‌സ്‌ക്രിപ്ഷൻ
പരസ്യങ്ങൾ കാണാൻ താല്പര്യമില്ലാത്തവർക്കായി യൂറോപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ പരസ്യരഹിത സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കാനും വാട്ട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്. നിശ്ചിത തുക നൽകി വരിക്കാരാകുന്നവർക്ക് അപ്‌ഡേറ്റ്‌സ് ടാബിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാം. കൂടാതെ, ഇഷ്ടപ്പെടാത്ത പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനോ ഹൈഡ് ചെയ്യാനോ ഉള്ള നിയന്ത്രണവും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
പുതിയ ഗ്രൂപ്പ് ഫീച്ചർ
പുതിയതായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നവർക്ക് പഴയ സന്ദേശങ്ങൾ കാണാൻ സാധിക്കാത്ത പ്രശ്നത്തിന് പരിഹാരമായി ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി എന്ന ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു.
പുതിയ അംഗത്തിന് ഗ്രൂപ്പിലെ പഴയ 25 മുതൽ 100 വരെയുള്ള സന്ദേശങ്ങൾ അഡ്മിൻമാർക്കോ മറ്റ് അംഗങ്ങൾക്കോ പങ്കുവെക്കാം. ഇതോടെ ഗ്രൂപ്പിലെ മുൻപത്തെ ചർച്ചകളെക്കുറിച്ച് പുതിയ ആൾക്ക് വ്യക്തമായ ധാരണ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
