ഫോട്ടോസ് ആപ്പ് വഴി ഉപയോക്താക്കളുടെ ഫോട്ടോകൾ അനുവാദമില്ലാതെ ആപ്പിൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഐഫോണിലെ 'എൻഹാൻസ്ഡ് വിഷ്വൽ സെർച്ച്' ഫീച്ചറിൻ്റെ ഭാഗമായാണ് ഈ ഡാറ്റ ശേഖരണം. ഇതുവഴി ലാൻഡ്മാർക്ക് ഐഡന്‍റിഫിക്കേഷൻ സാധ്യമാകുന്നു.
ഉപയോക്താക്കളുടെ നേരിട്ടുള്ള സമ്മതത്തോടെയല്ല ഈ ഡാറ്റ (ഫോട്ടോകൾ) ശേഖരിക്കുന്നതെന്ന് ഡെവലപ്പർ ജെഫ് ജോൺസൺ പറയുന്നു. ഡാറ്റ പങ്കിടൽ അനുവദിച്ചാൽ മാത്രമേ ഈ ഫീച്ചർ (എൻഹാൻസ്ഡ് വിഷ്വൽ സെർച്ച്) ഉപയോഗിക്കാനാകൂ എന്ന് ജെഫ് ജോൺസൺ ചൂണ്ടിക്കാട്ടുന്നു.
ഐഒഎസ് 18 ൽ ഫോട്ടോസ് ആപ്പ് സെറ്റിങ്സിൽ എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് തനിയേ എനേബിൾഡ് ആയിരിക്കും. ഐഒഎസ് സെറ്റിങ്സിലൂടെയോ Mac's Photos ആപ്പ് സെറ്റിങ്സിലൂടെയോ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഈ ഫീച്ചർ, ഉപയോക്താക്കളുടെ ഫോട്ടോകളിലെ ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനും.
ആ ലാൻഡ്‌മാർക്കിലുള്ള പേരുകൾ ഉപയോഗിച്ച് ചിത്രങ്ങൾ തിരയാനും സാധിക്കും. ഡാറ്റാ എൻക്രിപ്ഷനും കണ്ടൻസ്ഡ് ഇമേജ് ഫോർമാറ്റിംഗും ഉൾപ്പെടെയുള്ള സ്വകാര്യതാ നടപടികൾ ആപ്പിൾ നടപ്പിലാക്കിയെങ്കിലും ഈ ഡേറ്റ പങ്കിടൽ സാങ്കേതികവിദ്യ ഡിഫോൾട്ട് സെറ്റിങ്ങായി നൽകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ഇതില്‍ കമ്പനിയുടെ സമീപനം സിരി ഇന്‍ററാക്ഷനുകളും അനലിറ്റിക്‌സും പോലുള്ള ഡേറ്റാ ശേഖരണ രീതികളില്‍ നിന്ന് വ്യത്യസ്‌തമാണ്. ഉപഭോക്താവിന് ഈ ഫീച്ചര്‍ എനേബിള്‍ ചെയ്യണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ആപ്പിൾ നൽകുന്നില്ല.
സ്വകാര്യത ഹനിക്കുന്നതുസംബന്ധിച്ച ആശങ്കകളെക്കുറിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപയോക്താക്കൾക്ക് അവരുടെ ഐഒഎസ് സെറ്റിങ്സിലോ മാക് ഫോട്ടോസ് ആപ്പ് സെറ്റിങ്സിലോ ഈ വിവരംകൈമാറൽ സ്വമേധയാ പ്രവർത്തനരഹിതമാക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്