പ്രോ-മോഷന്‍ സാങ്കേതികവിദ്യയില്‍ ഡിസ്പ്ലെ; ഐഫോണ്‍ 17 പൊളിക്കും! 

JANUARY 1, 2025, 2:06 AM

ഐഫോൺ പ്രേമികളുടെ കാത്തിരിപ്പ് വെറുതെയായില്ല. ആപ്പിളിന്‍റെ ഐഫോണ്‍ 17 സിരീസിലെ എല്ലാ മോഡലുകളിലും പ്രോ-മോഷന്‍ സാങ്കേതികവിദ്യയിലുള്ള ഡിസ്പ്ലെയായിരിക്കുമെന്ന് സൂചന. 

ഐഫോണ്‍ ബേസ് മോഡലുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ആപ്പിളിന്‍റെ നടപടികളുടെ ഭാഗമായാണ് ഡിസ്‌പ്ലെയിലെ അപ്‌ഡേഷന്‍. ഉയര്‍ന്ന റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെ വളരെ സ്‌മൂത്തായ ടച്ചിങ് അനുങവം നല്‍കുമെന്ന് 9ടു5ഗൂഗിളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ പ്രോ-മോഷന്‍ ഡിസ്‌പ്ലെ ടെക്നോളജി ഐഫോണുകളുടെ പ്രോ, പ്രോ മാക്‌സ് മോഡ‍ലുകളില്‍ മാത്രമായി ആപ്പിള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

vachakam
vachakam
vachakam

120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റാണ് പ്രോ ഫോണുകളിലുള്ളത്. എല്‍റ്റിപിഒ ടെക്നോളജിയിലുള്ള സ്ക്രീനാണ് ഇവ. എന്നാല്‍ ഐഫോണുകളുടെ ബേസ് മോഡലുകളില്‍ 60Hz റിഫ്രഷ് റേറ്റിലുള്ള സ്ക്രീനുകളെ നിലവിലുള്ളൂ. ഇതിന് ഐഫോണ്‍ 17 സിരീസോടെ മാറ്റം വരും. 

 ഐഫോണ്‍ 16 സിരീസ് ആക്ഷന്‍ ബട്ടന്‍ കൊണ്ടുവന്നിരുന്നു. അതിന് മുമ്പ് ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമായിരുന്നു ആക്ഷന്‍ ബട്ടണ്‍ ഉണ്ടായിരുന്നത്. ഐഫോണ്‍ 16 സിരീസില്‍ പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ എന്നിവയും അവതരിപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam