തിരുവനന്തപുരം: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ഫോണ്‍ ഡിസ്‌പ്ലേ കേടായ ഉപയോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി. അഭിഭാഷകനായ കെ.ആര്‍ ദിലീപ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2020 ഒക്ടോബറിലാണ് പരാതിക്കാരന്‍ 42,999 രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ വാങ്ങിയത്. 2023 ജൂലൈയില്‍ ഓട്ടോമാറ്റിക് സോഫ്‌റ്റ്വേര്‍ അപ്‌ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഉപയോക്താവ് സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ സ്‌ക്രീന്‍ സൗജന്യമായി മാറ്റിത്തരാമെന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
പിന്നീട് സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19,000 രൂപയ്ക്ക് തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ ഓര്‍ഡര്‍ വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യാനായിരുന്നു നിര്‍ദേശം. ഒരു മാസത്തിന് ശേഷം സ്‌ക്രീനില്‍ വീണ്ടും നിറംമാറ്റമുണ്ടായി. തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത നിര്‍മാണമാണ് ഫോണിലെ പ്രശ്നത്തിനു കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്