വീണ്ടുമിതാ വിപ്ലവം തീർക്കാൻ ആപ്പിളെത്തി.. സെക്യൂരിറ്റിയുടെ കാര്യത്തില്‍ മറ്റുഫോണുകളേക്കാള്‍ ഒരുപടി മുന്നിൽ നിൽക്കുന്ന ആപ്പിൾ ഇപ്പോഴിതാ വീടുകള്‍ക്കായി സ്മാര്‍ട്ട് ഡോര്‍ കാമറ ഒരുക്കാനുള്ള തിരക്കിലാണ്.
2025ഓടെ സ്മാര്‍ട്ട് ഡോര്‍ പുറത്തിറക്കാനാണ് ആപ്പിളിന്‍റെ പ്ലാന്‍. മറ്റെല്ലാ ഡിവൈസിനേയും പോലെ സ്വകാര്യതയും ഡേറ്റ പ്രൊട്ടക്ഷനുമാണ് സ്മാര്‍ട്ട് ഡോറിന്‍റെയും പ്രത്യേകത.
അതായത് ഫേസ് ഐഡിയില്‍ പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക് നിര്‍മ്മിക്കുകയാണ് ലക്‌ഷ്യം. ഫേസ് ഐഡി കാമറയ്ക്ക് തനിച്ചും മറ്റ് തേര്‍ഡ് പാര്‍ട്ടി ലോക്കുകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കാനാകും.
സ്മാര്‍ട് ഹോം വിപണിയെ ലക്ഷ്യമിട്ട് ആപ്പിള്‍ അവതരിപ്പിക്കുന്ന പ്രൊഡക്ടുകളില്‍ ഒന്നുമാത്രമാണ് ഫേസ് ഐഡി സ്മാർട്ട് ഡോർ കാമറ.
സെക്യൂരിറ്റി കാമറകളും ഐപാഡ് ഡിസ്പ്ലേയ്ക്ക് സമാനമായ ഡിസ്പ്ലേയുള്ള ഹോംപാഡുകളും ആപ്പിള്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്