ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫോണിൽ ചിലവഴിക്കുന്നവരാണ് നമ്മൾ. എന്നാൽ ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജനുവരിയിൽ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാൻഡി ക്രഷ്, ടിൻഡർ എന്നിവയുൾപ്പെടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകൾ ലൈവ് ലൊക്കേഷൻ അക്സസ്സ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് .
റിപ്പോർട്ടുകൾക്ക് പിന്നാലെ Android-ലും iOS-ലും ലഭ്യമായ ഇത്തരം ആപ്പുകൾ ഗുരുതരമായ സ്വകാര്യത ആശങ്കകളാണ് ഇപ്പോൾ ഉയർത്തുന്നത്. ആപ്പുകളിൽ പരസ്യം വരാനായി കമ്പനികൾ ബിഡ് ചെയ്യുന്ന റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പരസ്യങ്ങൾ റൺ ചെയ്യുമ്പോ, ആപ്പ് ഡെവലപ്പർമാരുടെ പങ്കാളിത്തമില്ലാതെ പോലും ഡാറ്റ ബ്രോക്കർമാർക്ക് ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ സാധിക്കും എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആപ്പ് ഡെവലപ്പേഴ്സിന് ഇത് നിയന്ത്രിക്കാൻ സാധിക്കാത്തതും ഡാറ്റാസ് പുറത്താകുന്നതിന് കാരണമാകുന്നു. അതുപോലെ ലൊക്കേഷൻ അക്സസ്സ് ചെയ്യപ്പെടുന്നത് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കുകയുമില്ല എന്നതും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
അതുപോലെ തന്നെ ഇത്തരം ആപ്പുകളുടെ ലിസ്റ്റിൽ കാൻഡി ക്രഷ്, സബ്‌വേ സർഫറുകൾ, ടെമ്പിൾ റൺ തുടങ്ങിയ ഗെയിമുകളും ടിൻഡർ, ഗ്രിൻഡർ പോലുള്ള ഡേറ്റിംഗ് ആപ്പുകളും ഉൾപ്പെടുന്നു. നമ്മൾ സുരക്ഷിതമാണെന്ന് കരുതുന്ന ആപ്പുകൾ പലപ്പോഴും അങ്ങനെ ആവണം എന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയുമ്പോൾ പെർമിഷനുകൾ നൽകുന്നതിൽ വളരെ ശ്രദ്ധ വേണം . ആൻഡ്രോയിഡ് ഫോണുകളിൽ, ക്യാമറ, ലൊക്കേഷൻ,ഫോട്ടോസ് എന്നിവയ്ക്ക് ആവശ്യമില്ലെങ്കിൽ അക്സസ്സ് നൽകുന്നത് ഒഴിവാക്കേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്