പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന ഡോക്യുമെന്റ് സ്‌കാനിങ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. ഡോക്യുമെന്റുകൾ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഇനി എളുപ്പത്തിൽ സ്‌കാൻ ചെയ്ത് അയക്കാനാകുമെന്ന് കമ്പനി പറയുന്നു.
നേരത്തെ മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെൻറുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിൻറ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.
വാട്‌സ്ആപ്പിൽ ഡോക്യുമെൻറുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെൻറിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെൻറ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെൻറാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെൻറ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെൻറ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക.
ഇപ്പോൾ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെൻറ് സ്‌കാൻ ഫീച്ചർ വൈകാതെ ആൻഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.
WaBetaInfo ഔട്ട്ലെറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, പുതിയ അപ്ഡേറ്റ് iOS 24.25.89 പതിപ്പിലാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലെ പല ഐഒഎസ് ഉപയോക്താക്കൾക്കും ഈ അപ്‌ഡേഷൻ ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫീച്ചർ ക്രമേണ എല്ലാ ഫോണുകളിലും ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്