റായ്പൂര്‍: ഒഡിഷ-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ഛത്തീസ്ഗഡ് പൊലീസും ഓപ്പറേഷന്റെ ഭാഗമായിരുന്നു.
ഒഡിഷയിലെ നുവാപദ ജില്ലാതിര്‍ത്തിയിലും ഛത്തീസ്ഗഡിലെ ഗരിയാബന്ധ് ജില്ലാതിര്‍ത്തിയിലുമാണ് സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നടന്നത്. ഏറ്റുമുട്ടലിന് പിന്നാലെ വനമേഖലയില്‍ നിന്ന് വലിയ തോതില്‍ ആയുധ ശേഖരവും കണ്ടെത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചയാള്‍ ഉള്‍പ്പടെയുണ്ടെന്നാണ് വിവരം.
രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിന് പിന്നാലെയാണ് 12 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്