ഐഫോണ്‍ 15 പ്രോ അടക്കം, 15 'പഴയ' ഉപകരണങ്ങളുടെ നിര്‍മാണം നിര്‍ത്തി ആപ്പിള്‍. ഇവ ഇനി ആപ്പിളില്‍ നിന്ന് ഇവ നേരിട്ടു വാങ്ങാന്‍ സാധിക്കില്ല. ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന മുന്‍ തലമുറയിലെ ഏക ഹാന്‍ഡ്‌സെറ്റ് ആയിരുന്നു ഐഫോണ്‍ 15 പ്രോ. നിർത്തലാക്കിയ ഉപകരണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഐഫോണ്‍ 15 പ്രോ സീരിസ്
ഐഫോണ്‍ പ്രോ സീരിസ് പുറത്തിറക്കിയാല്‍ അതിനു തൊട്ടു മുമ്പിലെ തലമുറ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം നിറുത്തലാക്കുന്നത് പതിവാണ്. ഐഫോണ്‍ 16 പ്രോ സീരിസ് എത്തിയതോടെ 15 പ്രോ സീരിസ് നിറുത്തി.
ഇന്ത്യന്‍ വിപണിയില്‍ ഇല്ലെങ്കിലും ഐഫോണ്‍ 15 പ്രോ 128 ജിബി റീഫര്‍ബിഷ് ചെയ്ത (ഉപയോഗിച്ച ഫോണ്‍ എന്നാല്‍ നവീകരിച്ചത്) ഇപ്പോള്‍ 725 ഡോളറിനു വില്‍ക്കുന്നു.
പ്രോ മാക്‌സ് 256 ജിബി 864 ഡോളറിനും ആമസോണ്‍.കോമില്‍ വില്‍ക്കുന്നു. ഇന്ത്യയില്‍ 1,59,900 രൂപ എംആര്‍പി ഉള്ള 256ജിബി ഐഫോണ്‍ പ്രോ മാക്‌സ് 1,28,900 രൂപയ്ക്ക് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നു:
ഐപാഡ് മിനി 6
ഐപാഡ് മിനി 7 പുറത്തിറക്കിയതിനാല്‍ ഐപാഡ് മിനി 6ന്റെ നിര്‍മാണം നിറുത്തി. ഐപാഡ് മിനി 6 സീരിസിന് ഇപ്പോഴും ഇന്ത്യയില്‍ 50000 രൂപയ്ക്കു മുകളിലാണ് വില. എന്നാല്‍, അതു കഴിഞ്ഞിറക്കിയ ഐഫോണ്‍ 16 പ്രോ സീരിസ് പ്രവര്‍ത്തിക്കുന്ന എ17 പ്രോ പ്രൊസസര്‍ ഉള്ള, ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള ഐപാഡ് മിനി (128ജിബി) വില്‍ക്കുന്നത് 49,900 രൂപയ്ക്കാണ്.
ആപ്പിള്‍ വാച്ച് സീരിസ് 9
ആപ്പിള്‍ വാച്ച് സീരിസ് 10 അവതരിപ്പിച്ചതിനാല്‍ ആപ്പിള്‍ വാച്ച് സീരിസ് 9ന്റെ നിര്‍മ്മാണം നിറുത്തി. എംആര്‍പി 54,900 രൂപയുള്ള ആപ്പിള്‍ വാച്ച് സീരിസ് 9 (ജിപിഎസ്+സെല്ല്യുലര്‍) ഇപ്പോള്‍ 46,600 രൂപയ്ക്ക് വില്‍ക്കുന്നു:
എം3 മാക്ബുക്ക് പ്രോ
എം4 പ്രൊസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എം4 മാക്ബുക്ക് പ്രോ അവതരിപ്പിച്ചതോടെ എം3 മാക്ബുക്ക് പ്രോ വില കുറച്ചു. എംആര്‍പി 2,89,900 രൂപയുള്ള 16-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 2,59,900 രൂപയ്ക്കാണ്.
എം3 ഐമാക്
എം4 പ്രോസസര്‍ ഉള്‍ക്കൊള്ളിച്ച എം4 ഐമാക് പുറത്തെത്തിച്ചപ്പോള്‍ തലേ തലമുറയിലുളള എം3 ഐമാക് വില്‍പ്പന നിറുത്തി. 8 കോര്‍ ജിപിയു/സിപിയു ഉള്ള 256ജിബി വേരിയന്റ് ഇപ്പോള്‍ 1,19,990 രൂപയ്ക്ക് വില്‍ക്കുന്നു:
ലൈറ്റ്‌നിങ് കണക്ടര്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍
ഇയു അടക്കം യുഎസ്ബി-സി പോര്‍ട്ടുകള്‍ തന്നെ ഉപയോഗിച്ചേ മതിയാകൂ എന്ന നിബന്ധന വച്ചതോടെ, ആപ്പിള്‍ തങ്ങളുടെ ലൈറ്റ്‌നിങ് പോര്‍ട്ട് വച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് നിറുത്തി.
പകരം അവ യുഎസ്ബി-സി പോര്‍ട്ടുകളുമായി നിര്‍മ്മിച്ചു തുടങ്ങി. ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള മാജിക് മൗസ്, മാജിക് ട്രാക്പാഡ്, മാജിക് കീബോഡ് എന്നിവയുടെ നിര്‍മ്മാണം നിറുത്തി. ഇവയും വിലക്കുറവില്‍ വാങ്ങാം.
ലൈറ്റ്‌നിങ് എയര്‍പോഡസ്
എയര്‍പോഡസ് 2, 3, എയര്‍പോഡ്‌സ് മാക്‌സ് എന്നിവയുടെ നിര്‍മാണവും കമ്പനി അവസാനിപ്പിച്ചു. എയര്‍പോഡ്‌സ് പ്രോ 2 അടക്കം ഏതാനും മോഡലുകള്‍ യുഎസ്ബി-സി പോര്‍ട്ടുകളുമായി ഔദ്യോഗികമായി ആപ്പിള്‍ വില്‍ക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്