ഐഫോൺ ഉപഭോക്താക്കൾ മിന്നിച്ചോ ! വാട്സാപ്പിൽ കിടിലന്‍ ഫീച്ചറെത്തി 

JANUARY 1, 2025, 1:50 AM

ആപ്പിൾ ഉപയോക്താക്കൾക്കായി അപ്‌ഡേറ്റ് പുറത്തിറക്കി വാട്ട്‌സ്ആപ്പ്. അപ്‌ഡേറ്റിനൊപ്പം ചില പുതിയ ക്യാമറ ഇഫക്റ്റുകളും ഫിൽട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് മൊത്തത്തിൽ ഒരു ഓഗ്മെൻ്റഡ് റിയാലിറ്റി അനുഭവം നൽകും. വാട്ട്‌സ്ആപ്പിൽ ക്യാമറ തുറന്നാലുടൻ ഈ ഇഫക്‌റ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നതാണ് ഈ അപ്‌ഡേറ്റിൻ്റെ പ്രത്യേകത.

ഐഫോൺ അപ്‌ഡേറ്റ് പതിപ്പ് 24.25.93-ൽ ഈ ഫീച്ചറുകൾ ലഭ്യമാണ്. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തവർ ക്യാമറ ഓപ്‌ഷനിൽ ടാപ്പുചെയ്യുമ്പോൾ ഗാലറി ബട്ടണിനോട് ചേർന്ന് ഒരു വാൻഡ് ഐക്കൺ കാണും. 

കൂടാതെ, വീഡിയോകൾ റെക്കോർഡുചെയ്യുമ്പോൾ വ്യത്യസ്ത പശ്ചാത്തലങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന മറ്റൊരു സവിശേഷതയുണ്ട്. നിങ്ങൾക്ക് പശ്ചാത്തലം ബ്ലർ ആക്കാനോ, ക്രിയേറ്റീവ് പശ്ചാത്തലം ചേർക്കാനോ നിരവധി ഓപ്ഷനുകൾ ഉണ്ട്. വീഡിയോ കളർ ടോണുകൾ മാറ്റുന്നതിനുള്ള ഫീച്ചറുകൾ വീഡിയോ കോളുകളെ കൂടുതൽ മനോഹരമാക്കുന്നു.

vachakam
vachakam
vachakam

എങ്ങനെ ഉപയോഗിക്കാം

  1. വാട്സാപ്പില്‍ ക്യാമറ തുറക്കുക. ഇടതുവശത്തെ വാന്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. . കോണ്‍ഫെറ്റി, സ്പാര്‍ക്കിള്‍സ്, അണ്ടര്‍ വാട്ടര്‍ ഇല്യൂഷന്‍സ്, സ്റ്റാറി സ്കൈസ്, കരോക്കെ മോഡ് തുടങ്ങി വിവിധ എ.ആര്‍ എഫക്ടുകള്‍ കാണാന്‍ സാധിക്കും.
  2. ബാക്ക് ഗ്രൗണ്ടുകള്‍ മാറ്റാന്‍ ഇഷ്ടമുള്ള തീം സെലക്ട് ചെയ്യാം. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്യുകയോ ക്രിയേറ്റീവായ ബാക്ക് ഗ്രൗണ്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം.ഇതിനുപുറമെ ആപ്പിളില്‍ ഡോക്യുമെന്‍റ് സ്കാനിങ് ടൂള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  3. സ്കാന്‍ ഡോക്യുമെന്‍റ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായ രീതിയിൽ ഫിസിക്കൽ ഡോക്യുമെന്റുകൾ ഡിജിറ്റൈസ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും.
  4. കളര്‍, ഗ്രേ സ്കെയില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടങ്ങി ഫില്‍റ്ററുകള്‍ ഉപയോഗിച്ച് അത്യാവശ്യം എഡിറ്റുകള്‍ ചെയ്യാനും ഈ ഫീച്ചറില്‍ പറ്റും. സ്കാന്‍ ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട എന്നതാണ് പ്രധാന കാര്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam