പ്ലെ സംതിങ് ബട്ടണുമായി യൂട്യൂബ്; പ്രവര്‍ത്തനം ദാ ഇങ്ങനെ! 

JANUARY 1, 2025, 1:43 AM

ഗൂഗിളിൻ്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് പുതിയ പ്ലേ സംതിംഗ് ഫീച്ചർ പരീക്ഷിക്കുന്നു. നിർദ്ദേശിച്ച വീഡിയോകൾ യൂട്യൂബിൽ  പ്ലേ ചെയ്യാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും.

9To5Google ന്‍റെ റിപ്പോർട്ട് പ്രകാരം ആന്‍ഡ്രോയിഡിലെ യൂട്യൂബ് ആപ്പിന്‍റെ ബീറ്റ വേര്‍ഷനില്‍ പ്ലെ സംതിങ് ഓപ്ഷന്‍ ഫ്ലോട്ടിങ് ആക്ഷന്‍ ബട്ടന്‍റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. പ്ലെ സംതിങ് ബട്ടൺ യൂട്യൂബ് ആപ്പ് തുറക്കുമ്പോള്‍ മിനിമസൈഡ് വിഡിയോ പ്ലെയര്‍ ഓപ്ഷന്‍റെ സ്ഥാനത്തായിരിക്കും കാണാനാകുക.

ഈ ബട്ടൺ അമർത്തുമ്പോൾ, ഉപയോക്താവിൻ്റെ താൽപ്പര്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി യൂട്യൂബ്ഒരു വീഡിയോ തിരഞ്ഞെടുത്ത് അത് പ്ലേ ചെയ്യാൻ തുടങ്ങും. പോർട്രെയിറ്റ് മോഡിലിലായിരിക്കും  വീഡിയോ  പ്രദർശിപ്പിക്കുക.

vachakam
vachakam
vachakam

ലൈക്ക്, ഡിസ്‌ലൈക്ക്, കമൻ്റ്, ഷെയർ ബട്ടണുകൾ സ്ക്രീനിൻ്റെ വലതുവശത്ത് ദൃശ്യമാകും. യൂട്യൂബ് ഷോർട്ട്സിന് സമാനമായ വിഡിയോ പ്ലെയര്‍ ആയി തോന്നുമെങ്കിലും പ്ലെ സംതിങ് ബട്ടണ്‍ ഉപയോഗിച്ച് സാധാരണ യൂട്യൂബ് വീഡിയോകളും അതേ പോര്‍ട്രൈറ്റില്‍ പ്ലേ ചെയ്യുന്നു.ആക്ടീവായ അല്ലെങ്കില്‍ മിനിമൈസ് ചെയ്ത വീഡിയോ പ്ലെയർ ഉണ്ടെങ്കിൽ പ്ലെ സംതിങ് ഫ്ലോട്ടിങ് ബട്ടണ്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല.

യൂട്യൂബ് ഷോര്‍ട്സിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ലൈസൻസുള്ള ഓഡിയോ ട്രാക്കുകൾ "റീസ്റ്റൈൽ" ചെയ്യാൻ ക്രിയേറ്റേഴിസിനെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണാര്‍ഥത്തില്‍ നടപ്പിലാക്കുന്ന ഈ "റീസ്റ്റൈൽ" ഓപ്ഷൻ യുട്യൂബിന്‍റെ തന്നെ ഡ്രീം ട്രാക്ക് സംരംഭത്തിന്‍റെ ഭാഗമാണ്, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റേഴ്സിന് മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam