ടൈപ്പിംഗ് ഇൻഡിക്കേറ്റർ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഈ ആഴ്ച മുതല്‍ ഐഫോണ്‍, ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചർ ലഭ്യമാകും.
ആരാണ് ടൈപ്പ് ചെയ്യുന്നതെന്ന് ടൈപ്പിംഗ് ഇൻഡിക്കേറ്റർ കാണിക്കും. പേഴ്‌സണല്‍ ചാറ്റിലും ഗ്രൂപ്പിലും ടൈപ്പ് ചെയ്യുന്നതായി കാണിക്കുന്ന പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണിത്.
ആരെങ്കിലും ടൈപ് ചെയ്യുമ്പോൾ മൂന്ന് മാർക്കുകള്‍ ചാറ്റ് ബോക്സ് കാണിക്കും. ടൈപ്പ് ചെയ്യുന്ന ആളുടെ ഡി പി കാണാനാകും എന്നതും ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.
ചാറ്റുകളിലെ റിയല്‍ ടൈം എൻഗേജ്മെന്റ് കൂട്ടുന്നതിന് വേണ്ടിയാണു ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ തങ്ങള്‍ ചാറ്റ് ചെയ്യുന്ന വ്യക്തിയുടെ ഡിസ്‌പ്ലേ ചിത്രത്തിന് താഴെയായി ‘ടൈപ്പിംഗ്’ ഐക്കണ്‍ വരും.
പലർക്കും ഈ ഫീച്ചർ നേരത്തെ ലഭ്യമായിരുന്നു , എന്നാലും കൂടുതല്‍ ആളുകളിലേക്ക് എത്തിയത് ഇപ്പോഴാണ്. ഗ്രൂപ്പ് ചാറ്റുകളില്‍ ഈ ഫീച്ചർ ഇൻട്രസ്റ്റിങ് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്