ഗൂഗിള്‍ കലണ്ടറില്‍ ഇവൻ്റുകള്‍ ചേര്‍ക്കാൻ ഇനി എഐ ബോട്ട് നിങ്ങളെ സഹായിക്കും. ഇവൻ്റ് ഓർമ്മിക്കുന്നതിനായി ഗൂഗിൾ കലണ്ടറിലേക്ക് ഇമെയിൽ ക്ഷണങ്ങൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ ഗൂഗിൾ നേരത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ, ഒരു എഐ ബോട്ട് ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. Fwd2cal" എന്ന എഐ ബോട്ടാണ് ഉപയോക്താക്കളുടെ പ്രധാന ഇവന്റുകള്‍ ഗൂഗിള്‍ കലണ്ടറില്‍ ക്രിമീക്കാൻ സഹായിക്കുന്നത്. ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റ് ഡെവലപ്പറായ മോ ആദം പുറത്തിറക്കിയ ബോട്ട് നിലവില്‍ സൗജന്യമാണ്.
ഗൂഗിള്‍ ക്ലൗഡ്, സെൻഡ് ഗ്രിഡ് ടൂളുകളുടെ സഹായത്തോടെയാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഇമെയിലുകൾ വിശകലനം ചെയ്യുന്നതിനും തീയതിയും സമയവും പോലുള്ള പ്രസക്തമായ വിവരങ്ങൾ ഗൂഗിൾ കലണ്ടറിലെ ഒരു ഇവൻ്റിലേക്കോ അപ്പോയിൻ്റ്മെൻ്റിലേക്കോ മാറ്റാൻ 'ഓപ്പണ്‍ എഐ'യുടെ 'ചാറ്റ്ജിപിടി'യാണ് ബോട്ട് ഉപയോഗിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്