ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഇൻ്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഇപ്പോൾ ക്രോം അതിൻ്റെ ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഒരു പ്രധാന ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഉപയോക്താക്കൾക്ക് അവർ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കമ്പനി പരീക്ഷിക്കുന്നു.
'സ്റ്റോർ റിവ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. വെബ്‌സൈറ്റിനെക്കുറിച്ച് "ട്രസ്റ്റ് പൈലറ്റ്, സ്‌കാം അഡ്വൈസർ" പോലുള്ള സ്വതന്ത്ര വെബ്‌സൈറ്റുകളിൽ നിന്നുള്ള അവലോകനങ്ങൾ ഇത് പ്രദർശിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകുമെന്നും റിപ്പോർട്ടുണ്ട്.
സ്ഥിരമായി ഉപയോഗിക്കാത്ത വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പിക്കാൻ പുതിയ ഫീച്ചർ ഉപകരിക്കും. യുആർഎൽ അഡ്രസ് ബാറിനു സമീപത്തായി എളുപ്പത്തിൽ ഫീച്ചർ കണ്ടെത്താമെന്നതും സൗകര്യമാണ്.
വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പലരും ഒന്നിലധികം റിവ്യൂ വെബ്സൈറ്റുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച പണമിടപാട് പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ വെബ്സൈറ്റിന്റെ വിശ്വാസ്യത പ്രധാനമാണ്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ തട്ടിപ്പു വെബ്സൈറ്റുകളെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
വെബ്‌സൈറ്റിൻ്റെ വിശ്വാസ്യത പരിശോധിക്കുന്നതിനു പുറമെ, അപകടകരമായ വെബ്‌സൈറ്റുകളെ നീരീക്ഷിക്കാനും, ഡൗൺലോഡ് ചെയ്‌ത ഫയലുകളെ തത്സമയം സംരക്ഷിക്കാനും എഐ പവേർഡ് പ്രൊട്ടക്ഷൻ പോലുള്ള പുതിയ എഐ ഫീച്ചറുകളും ഗൂഗിൾ പുറത്തിറക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്