ചാറ്റ് ജിടിപി പ്ലസ്, പ്രോ ഉപയോക്താക്കള്‍ക്കായി ഓപ്പണ്‍എഐ ടെക്സ്റ്റ്-ടു-വീഡിയോ മോഡല്‍ സോറ പുറത്തിറക്കുന്നു.
സോറ എന്ന് പേരിട്ടിരിക്കുന്ന എഐ മോഡല്‍ ആദ്യമായി ഫെബ്രുവരിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് സുരക്ഷാ പരീക്ഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിത് ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപയോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ ലഭ്യമാണ്.
“വ്യത്യസ്‌ത തരം ഉപയോക്താക്കൾക്ക് അനുയോജ്യമായി ഞങ്ങൾ പ്രവർത്തിക്കുന്നു, അടുത്ത വർഷം സോറ ലഭ്യമാക്കാനാണു പദ്ധതി,” കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു,
ഇയു രാജ്യങ്ങൾ, സ്വിറ്റ്‌സർലൻഡ്, യുകെ എന്നിവിടങ്ങളിൽ സോറ ലഭ്യമാകില്ലെങ്കിലും, ചാറ്റ്ജിപിടി ഉള്ള മറ്റ് പ്രദേശങ്ങളിൽ എഐ മോഡൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഓപ്പൺ എഐ അറിയിച്ചു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ, ഡീപ്ഫേക്കുകൾ എന്നിവ പോലുള്ളവ സോറയിൽ സൃഷ്ടിക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും തടയുമെന്നും കമ്പനി അറിയിച്ചു.
നൽകുന്ന കമാൻഡ് അനുസരിച്ച് ഹ്രസ്വ വീഡിയോകൾ ഉടനടി സൃഷ്ടിക്കാൻ സോറയ്ക്ക് കഴിയും. ഓപ്പൺ എഐയ്ക്കും ടെക്സ്റ്റ്-ടു-വീഡിയോ ജനറേഷൻ്റെ ഭാവിക്കും ഒരു സുപ്രധാന ചുവടുവയ്പ്പാകും സോറയുടെ കണ്ടുപിടിത്തമെന്ന് വിദഗ്ധർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്