'ഇനി റിമൈന്‍ഡര്‍'; സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും വാട്‌സ്‌ആപ്പ് ഓര്‍മ്മിപ്പിക്കും 

DECEMBER 10, 2024, 8:30 AM

വാട്ട്‌സ്ആപ്പിൽ നിങ്ങൾ കാണാത്ത സന്ദേശങ്ങളും സ്റ്റാറ്റസുകളും ഇനി വാട്ട്‌സ്ആപ്പ് തന്നെ നിങ്ങളെ ഓർമ്മിപ്പിക്കും. ഇതിനായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുകയാണ്.

സ്ഥിരമായി ഇടപെടുന്നവരുടേയും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്‌ആപ്പ് ഓര്മപ്പെടുത്തുക.

വാട്സ്‌ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയില്‍ റിമൈന്‍ഡർ നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവർക്ക് സെറ്റിംഗ്സില്‍ കയറി റിമൈൻഡർ ഓഫ് ചെയ്ത് വെക്കാനും കഴിയും.

vachakam
vachakam
vachakam

വാട്‌സ്‌ആപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ തന്നെ മറ്റുള്ള വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. 

ഇതിനായി സ്ഥിരമായി നമ്മള്‍ നടത്തുന്ന ആശയവിനിമയങ്ങള്‍ വാട്സ്‌ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങള്‍ ശേഖരിച്ചുവെക്കില്ലെന്നും കമ്ബനി പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam