വാട്ട്‌സ്ആപ്പ് കോളിംഗിൽ വൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ആപ്പിൽ നിന്ന് നേരിട്ട് വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാം എന്നതാണ് പുതിയ ഫീച്ചർ. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും.
നേരത്തെ സേവ് ചെയ്ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാൻ കഴിയൂ. ഇപ്പോൾ 'ഇന്‍-ആപ്പ് കോള്‍ ഡയലര്‍' ഫീച്ചറിന്‍റെ പരീക്ഷണം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ആരംഭിച്ചു എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍-ആപ്പ് കോള്‍ ഡയലര്‍ എന്ന പുതിയ ഫീച്ചര്‍ വരുന്നതോടെ കോള്‍ ഇന്‍റര്‍ഫേസിലെ എന്‍ട്രി പോയിന്‍റില്‍ നിന്ന് വിളിക്കേണ്ടയാളെ നേരിട്ട് തിരഞ്ഞെടുക്കാനാകും.
ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാനാകുമെന്നതാണ് പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേക.
ഇങ്ങനെ നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വാട്‌സ്ആപ്പിന്‍റെ ഐഒഎസ് 24.25.10.76 ബീറ്റ വേര്‍ഷനിലാണ് ഇന്‍-ആപ്പ് കോള്‍ ഡയലര്‍ സൗകര്യം പരീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്