ഐഫോൺ സ്പെഷ്യൽ എഡിഷൻ 4 അല്ലെങ്കിൽ ഐഫോൺ എസ്ഇ 4 ആണ് ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ഐഫോൺ മോഡലാണ്. ഇത് 2025 മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ വരാനിരിക്കുന്ന ഫോണിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള ചർച്ചകളും സജീവമായി നടക്കുന്നു.
ആപ്പിളിന്റെ ബജറ്റ് സൗഹൃദ ഐഫോണ്‍ മോഡലുകളാണ് ഐഫോണ്‍ സ്പെഷല്‍ എഡിഷനുകള്‍. എന്നാല്‍ ബജറ്റ് ഐഫോണുകളിലേക്കും ആപ്പിള്‍ ഇപ്പോള്‍ കൂടുതല്‍ മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
അതായത് ഐഫോണ്‍ എസ്‌ഇ4ന്റെ ക്യാമറകളുടെ കാര്യത്തിലും ആപ്പിള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ അപ്ഗ്രേഡ് കൊണ്ടുവരുന്നു. റിപ്പോർട്ട് പ്രകാരം, ആപ്പിൾ ഐഫോൺ എസ്ഇ 4 OLED ഡിസ്പ്ലേയോടെ അവതരിപ്പിക്കും.
ഐഫോണ്‍ എസ്‌ഇ4ല്‍ ഐഫോണ്‍ 16 മോഡലില്‍നിന്നുള്ള ക്യാമറകള്‍ ഉണ്ടാകും എന്നാണ്. അതായത്, 48 മെഗാപിക്സല്‍ മെയിൻ റിയർ ക്യാമറയും 12 മെഗാപിക്സല്‍ TrueDepth ഫ്രണ്ട് ക്യാമറയും ഐഫോണ്‍ എസ്‌ഇ4ല്‍ ഉണ്ടാകും എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
ഐഫോണ്‍ 16 ൻ്റെ ഫ്രണ്ട് ഷൂട്ടറിൻ്റെ റെസല്യൂഷനുമായി പൊരുത്തപ്പെടുന്ന 12 മെഗാപിക്സല്‍ സെൻസർ ഫ്രണ്ട് ക്യാമറ ഐഫോണ്‍ എസ്‌ഇ 4ല്‍ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം ഐഫോണ്‍ എസ്‌ഇ4ല്‍ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കും എന്ന റിപ്പോർട്ടുകളും ഇതിനിടയില്‍ എത്തിയിട്ടുണ്ട്.
യുഎസ്ബി-സി പോർട്ട് എന്നിവയും പുതിയതായി ഐഫോണ്‍ എസ്‌ഇ4ല്‍ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ആപ്പിളിന്റെ സ്വന്തം 5G ചിപ്പ് അവതരിപ്പിക്കും എന്നതാണ് എസ്‌ഇ4ന്റെ മറ്റൊരു ശ്രദ്ധേയ മാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്