എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്‌ഡേഷൻ പ്രഖ്യാപിച്ച് യൂട്യൂബ്. ഇംഗ്ലീഷിൽ നിന്ന് ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വീഡിയോകൾ സ്വയമേവ ഡബ് ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു.
വീഡിയോ അപ്‌ലോഡ് ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. വീഡിയോ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷ കണ്ടെത്തുകയും വീഡിയോയുടെ ഡബ്ബ് ചെയ്ത പതിപ്പുകൾ സ്വയമേവ സൃഷ്ടിക്കുകയും ചെയ്യും.
നിലവില്‍ യുട്യൂബിന്റെ പാർട്ണർ പ്രീമിയം പ്രോഗ്രാമില്‍ അംഗങ്ങളായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക.
'ഓട്ടോ ഡബ്ഡ്' എന്ന റ്റാഗോഡ് കൂടിയായിരിക്കും ഇത്തരം വിഡിയോകള്‍ മറ്റുള്ളവർക്ക് ദൃശ്യമാകുക. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ അടക്കമുള്ള മാറ്റ് വീഡീയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായി ഓഡിയോ ട്രാക്ക് മാറ്റാനുള്ള സൗകര്യം ഇത്തരം വീഡിയോകാലില്‍ ലഭിക്കുന്നതായിരിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്