ഓപ്പൺ എഐ അടുത്തിടെ അവതരിപ്പിച്ച വീഡിയോ ജനറേഷൻ ടൂൾ സോറ ടർബോയ്ക്ക് എതിരാളിയെ ഇറക്കി ഗൂഗിൾ.
ഗൂഗിളിൻ്റെ എഐ വീഡിയോ ജനറേഷൻ മോഡലായ വിയോയുടെ രണ്ടാം പതിപ്പ് കമ്പനി പുറത്തിറക്കി. ഇതിന് 4K റെസല്യൂഷനിൽ വീഡിയോകൾ നിർമ്മിക്കാൻ കഴിയും. ഇമേജ് ജനറേറ്റീവ് എഐ മോഡലായ ഇമേജൻ 3യും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.
വിവിധ വിഷയങ്ങളിലും സ്റ്റൈലുകളിലും ഉയർന്ന നിലവാരമുള്ള വീഡിയോകള്‍ നിർമിക്കാൻ കഴിവുള്ള വിയോ 2, സോറ ടർബോ, മെറ്റ മൂവി ജെൻ, ക്ലിങ് വി1.54, മിനി മാക്സ് എന്നിവയെക്കാള്‍ മികവുള്ളതാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.
ഭാവിയില്‍ യൂട്യൂബ് ഷോർട്സ് പോലുള്ള ഉത്പന്നങ്ങളില്‍ വിയോ 2 ഉള്‍പ്പെടുത്താൻ ഗൂഗിളിന് പദ്ധതിയുണ്ട്. വിയോ 2, ഇമേജൻ 3 എന്നിവയ്ക്കൊപ്പം ഇമേജൻ 3 യുടെ പിൻബലത്തില്‍ പ്രവർത്തിക്കുന്ന വിസ്ക് (Whisk) എന്ന ടൂളും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗിൾ ലാബ്‌സിൻ്റെ വീഡിയോ എഫ്എക്‌സ് വഴി തിരഞ്ഞെടുത്ത മാർക്കറ്റുകളിൽ മാത്രമേ Vio 2 നിലവിൽ ലഭ്യമാകൂ. ഇമേജൻ എഫ്എക്സ് 100-ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്