ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായി വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍. തുടര്‍ന്ന് ബുധനാഴ്ച ആയിരക്കണക്കിന് ഉപയോക്താക്കളുടെ ആശയവിനിമയത്തെ പ്രതിസന്ധി ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നതിനും പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനും ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഫേസ്ബുക്ക് ഉപയോക്താക്കള്‍ പ്രശ്നങ്ങള്‍ നേരിട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മിക്ക ഉപയോക്താക്കളും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ വീണ്ടും ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അവസാന നിമിഷം ചില പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മെറ്റാ വ്യക്തമാക്കി. ഡൗണ്‍ഡിറ്റേജ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ DownDetector പ്രകാരം 50,000 ലധികം ഫേസ്ബുക്ക് ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നതിനും പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനും നിലവിലുള്ള ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുന്നതിനും രാത്രി 11 മണിയോട് കൂടി (IST) പ്രശ്നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേപോലെ ഇന്‍സ്റ്റാഗ്രാം 23,000 ത്തിലധികം ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പലര്‍ക്കും പോസ്റ്റുകള്‍ ആക്സസ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്