ന്യൂഡൽഹി: ഇന്ത്യയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി യൂട്യൂബ്. തെറ്റിദ്ധാരണാജനകമായ വീഡിയോ ടൈറ്റിലുകള്‍, തംബ് നെയിലുകള്‍ എന്നിവയ്ക്കെതിരെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
ബ്രേക്കിംഗ് ന്യൂസുകളും സമകാലിക സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളിലുമായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ബ്രേക്കിംഗ് ന്യൂസ് എന്ന തലക്കെട്ട് ഉപയോഗിച്ചുള്ള വീഡിയോകളായിരിക്കും കൂടുതലായും പരിശോധനയ്ക്ക് വിധേയമാവുക. വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.
ചില ശീർഷകങ്ങളും തംബ് നെയിലുകളും യൂട്യൂബ് ഉപയോക്താക്കളെ കബളിപ്പിക്കുകയും നിരാശപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യ ബ്ലോഗ് പോസ്റ്റിൽ കമ്പനി ചൂണ്ടിക്കാട്ടി. എന്തെങ്കിലും അത്യാവശ്യമോ പ്രധാനപ്പെട്ടതോ ആയ വിവരങ്ങൾക്കായി തിരയുമ്പോൾ ഉപയോക്താക്കൾ പലപ്പോഴും ഇത്തരത്തിൽ വഞ്ചിക്കപ്പെടാറുണ്ടെന്നും യൂട്യൂബ് വിശദീകരിക്കുന്നു.
പുതിയ മാർഗനിർദേശങ്ങളെക്കുറിച്ച് മനസിലാക്കാൻ കണ്ടന്റ് ക്രിയേറ്റർമാർക്ക് സമയം നല്‍കുമെന്ന് അധികൃതർ അറിയിക്കുന്നു. വാർത്തകള്‍ക്ക് പുറമെ കായികം, വിനോദം പോലുള്ള മറ്റ് മേഖലകളില്‍ നിയന്ത്രണം ബാധകമാകുമോയെന്നും സൂചനയി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്