'അൺഡു ഡിവൈസ് ബാക്കപ്പ്' ഫീച്ചറുമായി ഗൂഗിൾ ഫോട്ടോസ്. പുതിയ ഫീച്ചർ ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസ് ബാക്കപ്പിൽ നിന്ന് നേരിട്ട് ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യാം.
എങ്ങനെ സജ്ജീകരിക്കാം?
ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നതിനായി ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക. മുകളിലെ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത ശേഷം ഗൂഗിൾ ഫോട്ടോസ് ക്രമീകരണം എന്നതിലേക്ക് പോയി "ബാക്കപ്പ്" ക്ലിക്ക് ചെയ്യുക. തുടർന്ന് അൽപ്പം താഴേക്ക് സ്ക്രോൾ ചെയ്യുക.
ശേഷം ബാക്കപ്പ് പഴയപടിയാക്കുക എന്ന പേരിലുള്ള ബട്ടണിൽ ടാപ്പുചെയ്യുക, തുടർന്ന് "ഈ ഉപകരണത്തിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോകളിൽ നിന്ന് ഇല്ലാതാക്കപ്പെടും" എന്ന ബോക്സിൽ ടിക്ക് ചെയ്യുക.
അവസാനമായി, "ഗൂഗിൾ ഫോട്ടോസ് ബാക്കപ്പ് ഇല്ലാതാക്കുക" ബട്ടണിൽ ടാപ്പുചെയ്യുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഗൂഗിൾ ഫോട്ടോസിലെ പുതിയ “ അൺഡു ബാക്കപ്പ് ” ഫീച്ചർ നിലവിൽ ഐഓഎസ് ലാണ് ലഭ്യമാകുക. വൈകാതെ ആൻഡ്രോയ്‌ഡിൽ ലഭ്യമാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്