ജിമെയിലിന് ചെക്ക് വച്ച് മസ്ക്, എക്‌സ് മെയില്‍ എത്തുന്നു ! 

DECEMBER 17, 2024, 6:27 AM

ഗൂഗിളിൻ്റെ ജിമെയിലിന്  വെല്ലുവിളിയുമായി എക്‌സ്‌മെയിലുമായി ഇലോൺ മസ്‌ക്. എക്‌സ് അക്കൗണ്ടായ ‘ഡോഡ്ജിഡിസൈനര്‍’ ആണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. ‘എക്‌സ് മെയില്‍’ കൂളായിരിക്കും എന്നായിരുന്നു ഈ അക്കൗണ്ടില്‍ വന്ന ആദ്യ ട്വീറ്റ്.

ഉടന്‍ തന്നെ മസ്‌കിന്റെ മറുപടി എത്തി. ”അതെ, ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഇത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് മസ്‌ക് ‘എക്‌സ് മെയില്‍’ പുറത്തിറക്കിയേക്കുമെന്ന സൂചന ശക്തമായത്. അങ്ങനെയെങ്കില്‍ എക്‌സ് മെയില്‍ ജി മെയിലിന് എതിരാളിയാകുമോയെന്ന് സംശയിക്കുന്നവരുമുണ്ട്.

പുതിയ സംരംഭത്തിന് ജിമെയിലിനേക്കാൾ വൃത്തിയുള്ളതും ലളിതവുമായ രൂപകൽപ്പനയുനടക്കുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്.ഇമെയിൽ ഇക്കോസിസ്റ്റത്തിൽ നിലവിൽ ജിമെയിലാണ്  ആധിപത്യം പുലർത്തുന്നത്.

vachakam
vachakam
vachakam

നിലവിലെ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായി എക്സ്മെയിലിന് ഒരു ഡിഎം സ്‌റ്റൈല്‍ ഇന്റര്‍ഫേസ് ഉണ്ടായിരിക്കുമെന്ന് മസ്‌ക് സ്ഥിരീകരിച്ചു. നിലവില്‍, മിക്ക ഉപയോക്താക്കള്‍ക്കും നല്ല കാണല്‍, വായനാ അനുഭവം നല്‍കാത്ത നീണ്ട ത്രെഡുകളുടെ ഫോർമാറ്റിങ് ആണ് ജി മെയിലിന്റെത്.

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ആഗോള ഇമെയില്‍ വിപണിയില്‍ ആപ്പിള്‍ മെയിലാണ് (53.67 ശതമാനം) മുന്നിലെന്ന് 2024 സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജിമെയില്‍ (30.7 ശതമാനം) രണ്ടാമതാണ്. ഔട്ട്‌ലുക്ക് (4.38 ശതമാനം), യൂഹാ മെയില്‍ (2.4 ശതമാനം) തുടങ്ങിയവ പിന്നിലുണ്ട്.

ജിമെയിലിന് എതിരാളി എത്തിയാലും, ഇല്ലെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ മസ്‌കിന് നിലവില്‍ എതിരാളികളില്ല. ആസ്തി 40,000 കോടി ഡോളര്‍ കടന്ന ആദ്യ വ്യക്തിയായി മസ്‌ക് മാറി. ആസ്തി 30,000 കോടി ഡോളര്‍ കടന്ന ഏക വ്യക്തിയും മസ്‌കാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam