നമ്മിൽ പലരും മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ സ്റ്റാറ്റസ് വ്യൂവേഴ്‌സിൻ്റെ എണ്ണം പതിവായി പരിശോധിക്കുന്നവരാണ്. ഇതിനിടയിൽ മെൻഷൻ ഓപ്ഷൻ വാട്ട്‌സ്ആപ്പിൽ മെറ്റാ അവതരിപ്പിച്ചു. ഈ അപ്‌ഡേറ്റ് ഹിറ്റായതിന് പിന്നാലെ കമ്പനി പുതിയ അപ്‌ഡേറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസിലെ ഗ്രൂപ്പ് ചാറ്റ് മെന്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ അഞ്ച് വ്യക്തികളെ മാത്രമാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക. എന്നാല്‍ ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതില്ല.
ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും.
അതേസമയം, ഗ്രൂപ്പ് ചാറ്റുകൾ മ്യൂട്ട് ആക്കിയവർക്ക് ഗ്രൂപ്പ് മെൻഷൻ അറിയിപ്പുകൾ ലഭിക്കില്ല. വ്യക്തികളെ പരാമർശിക്കുന്നതിന് പരിധി ഉള്ളതുപോലെ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ പരാമർശിക്കുന്നതിന് ഒരു പരിധി ഉണ്ടാകുമോ എന്നത് നിലവിൽ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്