ഓരോ പുത്തൻ ഫീച്ചറിലൂടെ ദിനംപ്രതി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ആപ്പിൾ. ഇപ്പോഴിതാ ഫേഷ്യൽ റെകഗ്നിഷൻ ഇല്ലാതെ ഒരാളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയിരിക്കുകയാണ് ആപ്പിൾ. യുഎസ് പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (USPTO) ഇത് സംബന്ധിച്ച് പേറ്റൻ്റ് ഡോക്യുമെൻ്റ് പ്രസിദ്ധീകരിച്ചു.
ആളുകളെ അവരുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ശരീരത്തിന്റെയോ അവർ ധരിക്കുന്ന വസ്ത്രത്തിന്റെയോ ചിത്രങ്ങൾ ഉപയോഗിച്ച് വരെ ആളുകളെ തിരിച്ചറിയാൻ ഇതുവഴി സാധിക്കും.
ഫേഷ്യൽ റെഗ്നിഷൻ പോലെ ‘ബോഡിപ്രിൻ്റിനെ’ ആശ്രയിച്ചായിരിക്കും സുരക്ഷാ ക്യാമറ പ്രവർത്തിക്കുക. ഇനി മുതൽ ആപ്പിളിന്റെ ക്യാമറയ്‌ക്ക് മുഖം മാത്രമല്ല ശാരീരിക സവിശേഷതകളും തിരിച്ചറിയാൻ സാധിക്കും.
വാൾ മൗണ്ട് ടാബ്‌ലെറ്റിൽ മുതൽ സ്മാർട്ട് ഹോം മേഖലയിൽ വരെ വിപ്ലവം സൃഷ്ടിക്കാൻ പുത്തൻ സാങ്കേതികവിദ്യക്ക് സാധിക്കും. ഐഫോൺ, ഐപാഡ്, ആപ്പിൾ ടിവി എന്നിവ ഉപയോഗിച്ച് സുരക്ഷാ ക്യാമറയുടെ ഫീഡ് കാണാൻ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്