കാലിഫോര്‍ണിയ: ഓപ്പണ്‍ എ.ഐയുടെ ചാറ്റ്ജിപിടിയെ കടത്തിവെട്ടിക്കൊണ്ടായിരുന്നു ചൈനീസ് നിര്‍മ്മിത ഡീപ്പ് സീക്കിന്റെ വരവ്. ശക്തമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ മൂലധന നിക്ഷേപം അനിവാര്യമാണെന്നിരിക്കെ ഡീപ്പ് സീക്കിനായി ചെലവാക്കേണ്ടി വന്നത് വെറും 5.6 മില്യണ്‍ ഡോളര്‍ മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍ ആഗോള നിക്ഷേപകരില്‍ ഉണ്ടാക്കിയ ആശങ്ക ചില്ലറയല്ല. ഡീപ്പ് സീക് ആര്‍1 മോഡല്‍ ഏകദേശം 6 മില്യണ്‍ ഡോളറിന് വികസിപ്പിച്ചതാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.
എന്നാല്‍, ഇപ്പറഞ്ഞ 6 മില്യണ്‍ ഡോളറിന് വികസിപ്പിച്ച ഡീപ്പ് സീക്കിന്റെ എ.ഐ ചാറ്റബോട്ട് വെറും 30 ഡോളര്‍ ചിലവില്‍ പുനസൃഷ്ടിച്ചതായുള്ള അവകാശവാദവുമായി എത്തിയിരിക്കുകയാണ് യു.എസ് ഗവേഷക സംഘം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എ.ഐ ഗവേഷക സംഘമാണ് ചാറ്റബോട്ടിന്റെ ആര്‍1 മോഡല്‍ പുനര്‍നിര്‍മിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. 'tinyzero ' എന്ന് പേരിട്ടിരിക്കുന്ന ചാറ്റ് ബോട്ട്, കൗണ്ട്ഡൗണ്‍ ഗെയിമില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചിത്രbgം ഗവേഷണത്തിന്റെ ഭാഗമായ ഗവേഷക വിദ്യാര്‍ഥി എക്‌സില്‍ പങ്കുവച്ചിരുന്നു.
ഗവേഷണം പിയര്‍ റിവ്യൂ ചെയ്തിട്ടില്ലെങ്കിലും ജിറ്റ് ഹബ്ബ് എന്ന ഡെവലപ്പര്‍ പ്ലാറ്റ്ഫോമില്‍ പഠനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഡീപ്പ് സീക്ക് ചാറ്റബോട്ട് പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രമുഖകര്‍ക്ക് ഒരൊറ്റ ദിവസംകൊണ്ട് 9.34 ലക്ഷം കോടി രൂപ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന മറുവാദവുമായി അമേരിക്കന്‍ കമ്പനികള്‍ രംഗത്തുവന്നു.
പരിമിതമായ സാഹചര്യത്തിലും ഇത്ര ചെലവ് കുറച്ച് എ.ഐ ചാറ്റ് ബോട്ട് നിര്‍മിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെന്തിന് യു.എസ് ടെക്ഭീമന്മാര്‍ അവരുടെ എഐ ഗവേഷണങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ മുടക്കുന്നുവെന്ന ചോദ്യവും ടെക് ലോകത്ത് ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്