സിയാറ്റില്‍: യുഎസിലെ സിയാറ്റില്‍-ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തെ ഇടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ വലതുഭാഗം ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്റെ വാല്‍ ഭാഗത്ത് ഇടിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 10.40 ഓടെ നടന്ന സംഭവത്തിന്റെ ഫലമായി വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്എഎ അറിയിച്ചു.
142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തിരിക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയെന്നും ഡെല്‍റ്റ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്