തിരുപ്പതി: ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കണമെന്ന ട്രസ്റ്റ് ചട്ടം ലംഘിച്ചതിന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) 18 ജീവനക്കാരെ പിരിച്ചുവിട്ടു. ട്രസ്റ്റിലെ 18 ജീവനക്കാര്‍ ടിടിഡിയുടെ ചട്ടങ്ങള്‍ നേരിട്ട് ലംഘിച്ച് അഹിന്ദു പാരമ്പര്യങ്ങള്‍ ആചരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഈ ജീവനക്കാരെ അവരുടെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ടിടിഡിയിലെ ഏതെങ്കിലും ഹിന്ദു മതപരമായ പരിപാടികളിലോ ഡ്യൂട്ടികളിലോ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ടിടിഡി ജീവനക്കാരും ഹിന്ദു ആചാരങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന 1989 ലെ എന്‍ഡോവ്മെന്റ് നിയമത്തിനു പുറമെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) ഉം നടപടിയെ പിന്തുണയ്ക്കുന്നു. മതപരമായ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തിലുള്ളവരെ ജോലിക്ക് നിയമിക്കാമെന്നാണ് ആര്‍ട്ടിക്കിള്‍ 16(5) പറയുന്നത്.
സര്‍ക്കാര്‍ വകുപ്പുകളിലേക്ക് സ്ഥലംമാറ്റം അല്ലെങ്കില്‍ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമിന് (വിആര്‍എസ്) അപേക്ഷിക്കുക എന്നിങ്ങനെ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും.
ടിടിഡി ക്ഷേത്രങ്ങളിലും അനുബന്ധ വകുപ്പുകളിലും ഹിന്ദു ജീവനക്കാര്‍ക്ക് മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂ എന്ന ബോര്‍ഡിന്റെ നിലപാട് ടിടിഡി ബോര്‍ഡ് ചെയര്‍മാന്‍ ബി ആര്‍ നായിഡു ആവര്‍ത്തിച്ചു. തിരുമലയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുള്ള ടിടിഡിയുടെ പ്രതിബദ്ധത നായിഡു ആവര്‍ത്തിച്ചു പറഞ്ഞു. തിരുപ്പതി ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്