ഇസ്ലാമാബാദ്: കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
'കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍' മുസാഫറാബാദില്‍ പാക്ക് അധിനിവേശ കാശ്മീര്‍ (പിഒകെ) നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ഷരീഫ് ആവശ്യപ്പെട്ടു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞു.
2019 ഓഗസ്റ്റ് 5 ലെ നിലപാടില്‍ നിന്ന് ഇന്ത്യ പുറത്തുവരണമെന്നും യുഎന്നിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയും ഒരു സംഭാഷണം ആരംഭിക്കുകയും ചെയ്യണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ചായിരുന്നു പരാമര്‍ശം.
ഇസ്ലാമാബാദിനും ന്യൂഡെല്‍ഹിക്കും മുന്നിലുള്ള ഒരേയൊരു വഴി 'സംഭാഷണം' മാത്രമാണെന്ന് ഷെരീഫ് പറഞ്ഞു.
പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാലേ ചര്‍ച്ചക്കുള്ളെന്ന് ഇന്ത്യ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രാജ്യത്തിന്റെ നിര്‍ണായക ഭാഗമായി 'ഇന്നും, എന്നും' നിലനില്‍ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്