വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന്, യുഎസ് സൈന്യം ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്.
കുടിയേറ്റക്കാരുമായി ഒരു യുഎസ് സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയായതിനാല്‍ കുറഞ്ഞത് 24 മണിക്കൂറിനുശേഷമായിരിക്കും വിമാനം തിരികെയെത്തുക.
ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാർ. മലയാളികൾ കുറവാണ്. തിരിച്ചെത്തുന്നവരുടെ എണ്ണം 30,000 വരെയാകാം.
മൊത്തം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 1.5 ദശലക്ഷമാണ്. തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 13 ന് വാഷിംഗ്ടൺ ഡിസിയിൽ ആയിരിക്കും കൂടിക്കാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്