ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ.
2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യൻ സമ്മർസ് റെസ്റ്റോറന്റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ അദ്ദേഹത്തിന്റെ കിക്ക്ഓഫ് പരിപാടി നടക്കും. സർവകലാശാല മുഴുവൻ സമയ ഫാക്കൽറ്റിയായും സ്റ്റാഫോർഡ് സിറ്റിയിലെ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷന്റെ വൈസ് ചെയറായും പ്രവർത്തിച്ചുവരുന്നു പ്രൊമെനേഡ് ഹോം ഓണേഴ്‌സ് അസോസിയേഷന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഡോ. മാത്യു, യൂണിവേഴ്‌സിറ്റിയിൽ നിയമ ക്ലാസുകൾ പഠിപ്പിക്കുകയും പൊതു പ്രാധാന്യമുള്ള നിയമ വിഷയങ്ങളിൽ വിദഗ്ദ്ധനായി പ്രവർത്തിക്കുകയും ചെയ്യുന്നു. സേജ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ക്രൈം ആൻഡ് ജസ്റ്റിസ് എന്ന പുസ്തകത്തിൽ പ്ലീ ബാർഗെയ്‌നിംഗിനെക്കുറിച്ചുള്ള ഒരു അധ്യായവും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ നിയമപരമായ നിരവധി ഇംഗ്ലീഷ് ലേഖനങ്ങൾ എഴുതി എൻസൈക്ലോപീഡിയ മുതലായവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ക്രിമിനൽ ലോയിൽ രണ്ടാം റാങ്കോടു കൂടി എൽഎൽഎം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്ന് നിയമ ബിരുദം എടുത്ത് കൊല്ലത്തും ഡൽഹിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
സാൻ അന്റോണിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്ന് സാമ്പത്തിക ആസൂത്രണത്തിൽ സി.എഫ്.പി. ബിരുദവും ഡോ. മാത്യു നേടിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയിലെ ഡിസ്പ്യൂട്ട് റെസല്യൂഷൻ സെന്ററിൽ (DRC) അംഗീകൃത ജനറൽ സിവിൽ മീഡിയേറ്ററും ഫാമിലി മീഡിയേറ്ററുമാണ് അദ്ദേഹം.
ഒരു ജഡ്ജി എന്ന നിലയിൽ എല്ലാ തീരുമാനങ്ങളിലും പ്രാപ്യതയും അനുകമ്പയും നീതിയും ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഡോ. മാത്യു വൈരമൺ പറഞ്ഞു യുവാക്കളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും നിയമപരമായ ഉപദേശങ്ങൾ നൽകി സമൂഹത്തെ ശാക്തീകരിക്കുന്നതിലും താൻ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുണ, നീതി, കമ്മ്യൂണിറ്റി എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണ്.'ജനങ്ങളോട് അനുകമ്പ കാണിക്കുക, എല്ലാവർക്കും നീതി നൽകുക, ഒരു മികച്ച കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നീ മൂന്ന് കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, 2026 മാർച്ചിൽ നിങ്ങളുടെ വോട്ട് എനിക്ക് ആവശ്യമാണ്.' ഡോ. മാത്യു പറഞ്ഞു
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്