ഷിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ഷിക്കാഗോയിലെ ഔദ്യോഗികമായ കിക്ക് ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മൗണ്ട് പ്രോസ്‌പെക്റ്ററിലെ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയായുടെ അധ്യക്ഷയിൽ കൂടുന്ന സമ്മേളനത്തിൽ, നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, മുൻ പ്രസിഡന്റും അഡൈ്വസറി ബോർഡ് ചെയർമാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവർ അതിഥികളായി പങ്കെടുക്കും, ഒപ്പം ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോൺഫറൻസിന് പിന്തുണ നൽകുന്ന ഷിക്കാഗോയിലെ സ്‌പോൺസേഴ്‌സും, വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും അഭ്യുദയകാംഷികളും പങ്കെടുക്കും.
ഒക്ടോബർ 9, 10, 11 തിയതികളിലായാണ് ന്യൂജേഴ്‌സിയിലെ എഡിസണിലെ ഷെറാട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വച്ച് അന്താരഷ്ട്ര മാധ്യമ സമ്മേളനം നടത്തപ്പെടുന്നത്. നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, കൂടാതെ അഡൈ്വസറി ബോർഡ് അംഗങ്ങളുടെയും, ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളുടെയും അംഗങ്ങളുടെയും നേതൃത്വത്തിലാണ് മീഡിയ കോൺഫറൻസ് നടക്കുന്നത്.
കേരളത്തിൽ നിന്നുൾപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യരംഗത്തെ മുതിർന്ന നേതാക്കളോടൊപ്പം, വളരെ പ്രശസ്തരുമായ മുതിർന്ന മാധ്യമപ്രവർത്തകരും ഇതിന്റെ ഭാഗമാകും. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും, ഇവിടുത്തെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളുടെയും പ്രാതിനിധ്യം ഈ കോൺഫറൻസിന്റെ മാത്രം പ്രത്യേകതയാണെന്നു ഈ കൺവൻഷന്റെ ചെയർമാനും ന്യൂയോർക്ക് ചാപ്റ്ററിന്റെ മുൻ വൈസ് പ്രസിഡന്റു കൂടിയായ സജി എബ്രഹാം പറയുകയുണ്ടായി.
എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നൽകുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകളാണ് ഈ വർഷത്തെ കോൺഫറൻസിൽ വിഭാവനം ചെയ്യുന്നതെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയാ അറിയിച്ചു. മാറി വരുന്ന നവ മാധ്യമ രീതികളുടെ അവലോകനം കൂടി ഇതിന്റെ ഭാഗമാണ്. എല്ലാ കോൺഫറൻസും ഒന്നിനൊന്നു മെച്ചമായി നടത്തിയ പാരമ്പര്യം പ്രസ്സ്‌ക്ലബ്ബിനുണ്ടെന്നു അതെ പോലെ തന്നെ മികച്ച ഒരു കോൺഫൻസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്നും മുൻ അഡൈ്വസറി ബോർഡ് ചെയർമാനും, ഷിക്കാഗോയിൽ 2021 വർഷത്തിൽ ഏറ്റവും വിജയകരമായ സമ്മേളനം നടത്തിയ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
ഷിക്കാഗോയിലെ കിക്ക് ഓഫിന് പ്രസിഡന്റ് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്‌റ്റോ, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേർസ് നേതൃത്വം നൽകും.
നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് എന്നും ശക്തമായ പിന്തുണ നൽകിയിട്ടുള്ള ഷിക്കാഗോയിലെ മലയാളി സംഘടനാ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും മീഡിയ കോൺഫറൻസ് കിക്ക് ഓഫിലേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബിജു സഖറിയ 1847-630-6462, അനിൽ മറ്റത്തിക്കുന്നേൽ 1-773-280-3632, അലൻ ജോർജ് 1-331-262-1301
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്