ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും അധിക
ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ
ഭീഷണിക്ക് ചുട്ടമറുപടിയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ഭീഷണി
ഇങ്ങോട്ട് വേണ്ടെന്ന് വ്യക്തമാക്കിയ യൂറോപ്യന്‍ യൂണിയന്‍ നികുതി
വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി.
യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമടക്കം ട്രംപിന്റെ
ഭീഷണി തള്ളിക്കളഞ്ഞു. യുറോപ്യന്‍ യൂണിയനും തിരിച്ചടിക്കുമെന്ന നിലപാടാണ്
നേതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം മറ്റുള്ളവര്‍ക്ക് മേല്‍ ചുങ്കം
ചുമത്തി അമേരിക്കയ്ക്ക് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍
ആവില്ലെന്നാണ് ചൈന പ്രതികരിച്ചത്. ട്രംപിന്റെ നികുതി യുദ്ധത്തിന്റെ
ആഘാതത്തിലാണ് ലോക വിപണി. ഡോളറിനെതിരെ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍
റെക്കോര്‍ഡ് നഷ്ടത്തിലായി. രൂപയുടെ മൂല്യത്തിലും കനത്ത ഇടിവാണ്
രേഖപ്പെടുത്തിയത്.
ആഗോള അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയിലും
പ്രതിഫലിച്ചു. സെന്‍സെക്‌സ് 700 പോയിന്റോളം ഇടിഞ്ഞു. രാജ്യത്തെ ഓഹരി
നിക്ഷേപകര്‍ക്ക് ഇന്ന് മാത്രം 5 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ്
കണക്ക്. വിനിമയ വിപണിയില്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയര്‍ന്നതോടെ രൂപ
വീണ്ടും എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് വീണു. ട്രംപിന്റെ രണ്ടാം
വരവിലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളുടെ ആഘാതത്തിലാണ് വിപണി. കൂടുതല്‍
രാജ്യങ്ങള്‍ക്കെതിരെ സമാന നീക്കം ട്രംപ് ഭരണകൂടം നടത്തിയേക്കുമെന്നും വിപണി
വിലയിരുത്തുന്നു. വിവിധ കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളുടെ
അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന
നിക്ഷേപകര്‍ക്കും ട്രംപിന്റെ പ്രഖ്യാപനം തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്