അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ആദ്യമായി കണ്ടെത്തി. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഇത് മനുഷ്യരിൽ അതിന്റെ വ്യാപനത്തെക്കുറിച്ചും ഒരു പകർച്ചവ്യാധിയെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നു.
നിപാ വൈറസ് കുടുംബത്തിന്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോർത്തേൺ ഷോർട്ട് ടെയിൽഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.
'പാരാമിക്‌സോവൈറിഡേ' എന്ന വൈറസ് കുടുംബത്തിൽ വരുന്നതാണ് ക്യാംപ് ഹിൽ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.
തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങൾ. എന്നാൽ ചികിത്സിക്കാൻ വൈകിയാൽ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്