ന്യൂയോര്‍ക്ക്: എതിര്‍പ്പ് ശക്തമായതോടെ ലോക രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി തീരുവയില്‍ മുന്നോട്ടുവച്ച കടുത്ത നടപടികളില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. മെക്‌സിക്കോക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി മരവിപ്പിക്കുന്നതായി ട്രംപ് അറിയിച്ചു.
മെക്‌സിക്കോക്കെതിരെ ഇറക്കുമതി തീരുവ നടപടി താല്‍കാലികമായി മരവിപ്പിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. മെക്‌സിക്കോക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്കാണ് മരവിപ്പിച്ചത്. മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷൈന്‍ബോമുമായി പ്രസിഡന്റ് ട്രംപ് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ മെക്‌സിക്കോ പതിനായിരം സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായും ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കോക്കൊപ്പം 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച കാനഡയുടെ കാര്യത്തിലും പുനര്‍വിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രസിഡന്റ് ട്രംപ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ നടപടികള്‍ക്കെതിരെ ആഗോള തലത്തില്‍ വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് ട്രംപ് ഭരണ കൂടത്തിന്റെ പിന്മാറ്റമെന്ന് വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്