ഇടുക്കി: സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടിയിലെ വൃക്തിപൂജക്കുമെതിരെ വിമർശനം ആവർത്തിച്ച് പ്രതിനിധികൾ. വ്യക്തിപൂജയ്‌ക്കെതിരെ പൊതുചർച്ചയിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുള്ള സ്തുതി ഗീതത്തിലായിരുന്നു വിമർശനം.
അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരെ നിലയ്ക്ക് നിർത്താൻ ഇനിയെങ്കിലും പാർട്ടിക്ക് കഴിയണമെന്ന് ചർച്ചയിൽ അഭിപ്രായമുണ്ടായി.
പണം പിരിക്കുന്നവർ ആരാണെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും അറിയാം. പുറത്തു പറഞ്ഞാൽ അവരെ കൈകാര്യം ചെയ്യുമെന്ന ഭയമുള്ളതിനാൽ പലരും മിണ്ടില്ലെന്നും പ്രതിനിധികൾ പറഞ്ഞു. എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി സി.വി.വർഗീസ് മറുപടി നൽകി.
എൻ.സി.പി. തീരുമാനിച്ചിട്ടും വനംമന്ത്രിയെ മാറ്റാൻ സി.പി.എം. തടസ്സം നിൽക്കുന്നുവെന്ന വിമർശനം പൊതുചർച്ചയിൽ ഉയർന്നു.
വന്യജീവികൾ ആളെ കൊല്ലാൻ വേണ്ടിയാണോ മന്ത്രിയെ സി.പി.എം നിലനിർത്തുന്നതെന്ന് ജനങ്ങൾ പരിഹാസത്തോടെ ചോദിക്കുന്നുവെന്നും വിമർശനമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്