ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിൽ ഒപ്പുവച്ച്  ട്രംപ്

FEBRUARY 5, 2025, 7:59 PM

വാഷിംഗ്ടൺ: വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ കായികതാരങ്ങൾ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക്  ഉത്തരവ് അധികാരം നൽകുന്നു.

ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

 "വനിതാ കായികതാരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തോൽപ്പിക്കാനോ പരിക്കേൽപ്പിക്കാനോ വഞ്ചിക്കാനോ ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും," -ട്രംപ് പറഞ്ഞു.

2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. 

"പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു വലിയ വിജയമാണ്, കായികരംഗത്തെ നീതി ജീവശാസ്ത്രപരമായ യാഥാർത്ഥ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന അടിസ്ഥാന സത്യം വീണ്ടും സ്ഥിരീകരിക്കുന്നു,"  സെന്റർ ഫോർ അമേരിക്കൻ ലിബർട്ടിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ട്രാംമെൽ ഫോക്സ് ന്യൂസ് ഡിജിറ്റലിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam