ടെല്‍ അവിവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച് തനിക്ക് വലിയ ഉറപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബന്ദികളുടെ മോചനം ഉറപ്പാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമെന്ന് യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പറഞ്ഞു.
ഗാസ വെടിനിര്‍ത്തല്‍ ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ഗാസ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇതുവരെ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും ബാക്കിയുള്ള ബന്ദികളെയും മോചിപ്പിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പറഞ്ഞു.
ഗാസയുടെ പുനര്‍ നിര്‍മാണം, യുദ്ധാനന്തര ഗാസയുടെ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ രണ്ടും മൂന്നും ഘട്ട വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തത വരേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്