വാഷിംഗ്ടൺ: ഗാസ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.
എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അടിസ്ഥാന തത്വങ്ങളും പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. തന്റെ എക്സ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഗാസയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുമ്പോൾ, പ്രശ്നം കൂടുതൽ വഷളാക്കരുത്. അത് അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള വംശീയ ഉന്മൂലനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്,' അന്റോണിയോ ഗുട്ടെറസ് എഴുതി.
യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുക്കണമെന്നും പാലസ്തീനികളെ അവിടെ നിന്ന് മാറ്റി പാർപ്പിക്കണമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസ്താവന.
ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും. അവിടെ പൊട്ടാത്ത ബോംബുകൾ നിർവീര്യമാക്കും. ഞങ്ങൾ ആയുധങ്ങൾ ഇല്ലാതാക്കും. ഞങ്ങൾ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് അതിനെ മനോഹരമാക്കും. ഗാസയെ മിഡിൽ ഈസ്റ്റിന്റെ കടൽത്തീര റിസോർട്ടാക്കി മാറ്റുമെന്നുമായിരുന്നു നെതന്യാഹുവുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്