ജോൺസൻ കണ്ണൂക്കാടൻ ഫോമാ 2026-28 ജോയിന്റ് ട്രഷറർ സ്ഥാനാർഥി

FEBRUARY 5, 2025, 8:20 PM

ഫോമാ സെൻട്രൽ റീജിയന്റെ ആർ.വി.പി ആയി ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഞാൻ ഫോമയുടെ ആരംഭം മുതൽ സംഘടനയുടെ വളർച്ചയിൽ പങ്കാളി ആയിരുന്നു. 2018ൽ ഷിക്കാഗോയിൽ വെച്ച് നടന്ന ഫോമാ കൺവെൻഷന്റെ അത്യുജ്ജ്വല വിജയത്തിന്റെ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിച്ചു. പിന്നീടുള്ള രണ്ടു വർഷം ഫോമയുടെ നാഷണൽ ക്രെഡൻഷ്യൽ കോ-ഓർഡിനേറ്റർ ആയും കാൻകൂണിൽ വെച്ച് നടത്തപ്പെട്ട ഫോമാ കൺവെൻഷന്റെ കലാമേളയുടെ ചെയർമാനായും വിജയകരമായി പ്രവർത്തിച്ചു.

പൂണ്ടാകാനയിൽ വെച്ച് നടത്തപ്പെട്ട ഇക്കഴിഞ്ഞ ഫോമാ കൺവെൻഷന്റെ സുവനീർ കമ്മിറ്റി കോ-ചെയർമാനായും പ്രവർത്തിച്ചു. ദീർഘ കാലത്തെ പ്രവർത്തന പരിചയവും അനുഭവ സമ്പത്തുമാണ് എന്നെ ഷിക്കാഗോ മലയാളി സമൂഹത്തിന് സുസമ്മതനാക്കിയതെന്നു ഞാൻ കരുതുന്നു. മുൻപ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോൾ, പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു. അന്ന് തുടങ്ങി വെച്ച ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിലെ ഭവനരഹിതരായ ആളുകൾക്ക് 25ൽ പരം വീടുകൾ നിർമ്മിച്ച് കൊടുക്കാൻ സാധിച്ചത് ഏറ്റവും അഭിമാനകരമായ ഒരു നേട്ടമായിരുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയർമാനായി ഇപ്പോഴും എന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി കൺവെൻഷൻ നടന്നപ്പോൾ അതിന്റെ ഫിനാൻഷ്യൽ ചെയർമാനായും വളരെ വിജയകരമായി പ്രവർത്തിക്കാൻ എനിക്ക് സാധിച്ചത് വളരെ നന്ദിപൂർവം ഞാൻ സ്മരിക്കുന്നു.

vachakam
vachakam
vachakam

എന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ ഞാൻ ആരംഭിച്ചത് 1988ൽ സിറോ മലബാർ സഭയുമായി ബന്ധപ്പെട്ടാണ്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ്, എസ്.എം.സി.സി. പ്രസിഡന്റ്, എക്യൂമെനിക്കൽ കൗൺസിൽ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എം.സി.സി. നാഷണൽ വൈസ് പ്രസിഡന്റായി ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. മികച്ച സംഘടനാ പ്രവർത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട് .

ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ കാര്യക്ഷമമായും സമയബന്ധിതമായും ചെയ്ത് അതേറ്റവും ഭംഗിയാക്കുക എന്നതാണ് എന്റെ പ്രവർത്തന ശൈലി. ഏറ്റെടുക്കുന്ന കർത്തവ്യം അതെന്തു തന്നെയായാലും, എല്ലാവരെയും ചേർത്ത് പിടിച്ച്, ഒരുമയോടെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും.

ഇത് വരെ ഏറ്റെടുത്ത എല്ലാ ചുമതലകളും വിജയകരമായും ഭംഗിയായും ചെയ്യുവാൻ കഴിഞ്ഞതിന്റെ അനുഭവ സമ്പത്തും ദീർഘ കാലത്തെ പ്രവർത്തന പരിചയവും ഫോമയുടെ ജോയിന്റ് ട്രഷറർ എന്ന നിലയിലും പ്രവർത്തിക്കുവാൻ എന്നെ സഹായിക്കും എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.

vachakam
vachakam
vachakam

ടീം വർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളോട് ഏവരോടും ചേർന്ന് നിന്ന് കൊണ്ട് അടുത്ത രണ്ടു വർഷങ്ങൾ പ്രവർത്തിക്കും എന്ന് ഉറപ്പു നൽകിക്കൊണ്ട് നിങ്ങളുടെ ഏവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു.
നിങ്ങളുടെ ജോൺസൻ കണ്ണൂക്കാടൻ

ഫോൺ: 8474770564

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam