സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിൽ  കോട്ടയത്തും വ്യാപക പരാതി

FEBRUARY 5, 2025, 7:31 PM

കോട്ടയം : സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിൽ കോട്ടയത്തും വ്യാപക പരാതി.  സ്കൂട്ടറുകൾ, തയ്യൽ മെഷീനുകൾ എന്നിവ പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.

അഞ്ച് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത്. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം സ്റ്റേഷനുകളിലാണ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പൊൻകുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റു സ്റ്റേഷനുകളിൽ ഓരോന്ന് വീതവുമാണ് കേസുകൾ.

vachakam
vachakam
vachakam

കൂടുതൽ പരാതികൾ വരുന്നതനുസരിച്ച് കേസുകൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈരാറ്റുപേട്ടയിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam