വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ : മുന്നറിയിപ്പുമായി  കേരഫെഡ്

FEBRUARY 5, 2025, 7:10 PM

തിരുവനന്തപുരം :-  അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളിച്ചെണ്ണ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിഞ്ഞ് കേരഫെഡിന്റെ 'കേര 'വെളിച്ചെണ്ണ തന്നെ ഉപഭോക്താക്കൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി,വൈസ് ചെയർമാൻ കെ.ശ്രീധരൻ,മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ,മാർക്കെറ്റിങ് മാനേജർ ആർ.അരവിന്ദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞൂ.

കേരഫെഡ് ഉൽപ്പന്നമായ കേര വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും,പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്റുകൾ വിപണിയിൽ സുലഭമാണ്.

നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണവില വർധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കെ പല വ്യാജ വെളിച്ചെണ്ണകളും അവരുടെ ബ്രാൻഡിനു 200മുതൽ 220രൂപ വിലയിലാണ് വിൽക്കുന്നത്.ഈ വിലക്ക് വെളിച്ചെണ്ണവിൽക്കാൻ കഴിയില്ലെന്നും ഇത് മായം ചേർന്ന ബ്രാൻഡുകളാണെന്നും ഇത് വാങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്നും അവർ പറഞ്ഞൂ.

vachakam
vachakam
vachakam

ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ കലർത്തി വിപണിയിൽ കുറഞ്ഞ വിലക്ക് വിൽക്കുകയാണ്.

ഇത് കേരഫെഡിനെപ്പോലെ യഥാർത്ഥ ബ്രാൻഡു കളിലുള്ള ഉപഭോക്തിർ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു.

വ്യാജ ഉൽപ്പനങ്ങൾ വാങ്ങി നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിരവധി പ്രശനങ്ങളെ ഇല്ലാതാക്കാൻ വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങാതെ യാഥാർഥ്യം മനസിലാക്കി കേരഫെഡിന്റെ കേര വെളിച്ചെണ്ണവാങ്ങി ഉപയോഗിക്കുവാൻ ഉപഭോക്താകൾ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞൂ.

vachakam
vachakam
vachakam

കേരഫെഡ് അസിസ്റ്റന്റ് മാനേജർ രതീഷ് ജി.ആർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam