ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന് ഗവർണർ ഗ്രെഗ് ആബട്ട്

FEBRUARY 5, 2025, 11:26 PM

സാൻ അന്റോണിയോ: ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന്  ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവർണർ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിജയത്തിൽ അധ്യാപകർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു.

'അവർ അടുത്ത തലമുറയിലെ സംരംഭകരെയും ശാസ്ത്രജ്ഞരെയും നേതാക്കളെയും പഠിപ്പിക്കുകയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു' ഗവർണർ പറഞ്ഞു. 'സംസ്ഥാനമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടെക്‌സസ് നമ്മുടെ അധ്യാപകർക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും വേണം.'

അധ്യാപകരുടെ ശരാശരി ശമ്പളം എക്കാലത്തെയും ഉയർന്ന നിരക്കായ $62,474 ആയി ഉയർത്തി. 25,000ൽ അധികം അധ്യാപകർക്ക് 575 മില്യൺ ഡോളറിലധികം മെറിറ്റ് അധിഷ്ഠിത ശമ്പള വർദ്ധനവ് നൽകി. സംസ്ഥാനത്തുടനീളമുള്ള പൊതു സ്‌കൂൾ പാഠ്യപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി 500 മില്യൺ ഡോളറിലധികം നിക്ഷേപിച്ചു.

vachakam
vachakam
vachakam

ഇപ്പോൾ, ഗവർണർ അധ്യാപകരെ ആറ് അക്ക ശമ്പളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഗവർണറും ടെക്‌സസ് നിയമസഭയും ഒരുമിച്ചു പ്രവർത്തിക്കുമെന്നും  ഗവർണർ ഉറപ്പു നൽകി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam