ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം: റവ. റോയ് എ. തോമസ്

FEBRUARY 6, 2025, 12:27 AM

ഡാളസ്: ക്രൈസ്തവരെന്ന് നാം അവകാശപെടുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം പൂർണമായും ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്ന് റവ. റോയ് എ. തോമസ് ഉദ്‌ബോധിപ്പിച്ചു. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും ചെയുക എന്നതാണ് അതിനുള്ള ഏക മാർഗമെന്നും അച്ചൻ പറഞ്ഞു.

രാജ്യാന്തര പ്രെയർലൈൻ( 560-ാമത്) 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ ലൂക്കോസ് 2:2640 വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച്ച്, ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് ഇടവക വികാരി റവ. റോയ് എ. തോമസ്.

മിശിഹായുടെ വരവിനുവേണ്ടി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ആത്മാർത്ഥയോടെ കാത്തിരുന്ന നീതിമാനായ ശിമെയോനും, ഹന്നായും തങ്ങളുടെ ജീവിതത്തിൽ എന്ത് ആഗ്രഹിച്ചുവോ അത് അനുഭവവേദ്യമാകുന്നതിന് പിതാവായ ദൈവം പ്രസാധിച്ചുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരിക്കേണ്ടതാണെന്ന് അച്ചൻ പറഞ്ഞു.

vachakam
vachakam
vachakam

വ്യത്യസ്തമായ ജീവിതാനുഭവ തിരത്തള്ളലിൽ പതറിപ്പോകാതെ പിടിച്ചുനിൽക്കണമെങ്കിൽ ദൈവീകാകൃപ അനിവാര്യമാണെന്നും അച്ചൻ ചൂണ്ടിക്കാട്ടി. രാജ്യാന്തര പ്രെയർലൈൻ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും നേർന്നുകൊണ്ട് അച്ചൻ തന്റെ സന്ദേശം ഉപസംഹരിച്ചു.

ഫിലിപ്പ് മാത്യു (ഷാജി), ഡാളസ് പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐ.പി.എൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും, മുഖ്യാതിഥി റവ. റോയ് എ. തോമസി നെ പരിചയപ്പെടുത്തുകയും ചെയ്തു.

മീനു ജോൺ, ഡാളസ്, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാർഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനുമോദിച്ചു. ജോൺ പി. മാത്യു (അമ്പോടി) ഡാളസ്, മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഐ.പി.എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്ന് കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

സമാപന പ്രാർത്ഥനയും ആശീർവാദവും റവ.ഡോ. ജെയിംസ് എൻ. ജേക്കബ് നിർവ്വഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam