വാഷിങ്ടണ്‍: അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കൻ ബോർഡർ പട്രോൾ ആണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. അനധികൃത കുടിയേറ്റക്കാർ കൈകാലുകളിൽ വിലങ്ങുമായി നടക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. ഏജൻസിയുടെ ചീഫ് മൈക്കിൾ ഡബ്യു ബാങ്ക്സാണ് എക്സിലൂടെ വിഡിയോ പുറത്ത് വിട്ടത്. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വിജയകരമായി കയറ്റി അയച്ചുവെന്നും കുടിയേറ്റ നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചുവെന്ന് നേരത്തെ പഞ്ചാബ് സ്വദേശിവെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്