തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി ചേർത്തതിന് പിന്നാലെ ജാമ്യം തേടി ലാലി വിൻസെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിലാണ് ലാലി വിൻസെന്റിനെ പ്രതിചേർത്തത്. അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളുണ്ട്. ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്